+

ആലപ്പുഴയിൽ കടൽത്തീരത്ത് കൂറ്റൻ നീലത്തിമിംഗലം കരയ്ക്കടിഞ്ഞു

ആലപ്പുഴ കടൽത്തീരത്ത് വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. പുറക്കാട് പഴയങ്ങാടി തീരത്ത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടത്.

ആലപ്പുഴ: ആലപ്പുഴ കടൽത്തീരത്ത് വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. പുറക്കാട് പഴയങ്ങാടി തീരത്ത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടത്. ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിയുന്നത്. ഏകദേശം 30 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ ജഡമാണ് കണ്ടെത്തിയത്. തിമിംഗലത്തിന്റെ ജഡം അധികം അഴുകിയിട്ടില്ല.

കപ്പൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജഡം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം മറവ് ചെയ്യാനാണ് തീരുമാനം. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. വിവരം ജില്ലാ കളക്ടറേയും വനം വകുപ്പിനെയും അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് പുന്തലയിൽ നീലത്തിമിംഗലത്തിന്‌റെ ജഡം കണ്ടെത്തിയിരുന്നു. പുറക്കാട് പുന്തല കടൽത്തീരത്താണ് ഏതാനും ദിവസങ്ങൾ മുൻപ് കൂറ്റൻ നീലത്തിമിംഗലത്തെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 25 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ ജഡമായിരുന്നു അടിഞ്ഞത്. അന്ന് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‌റെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല.

facebook twitter