+

ആലപ്പുഴയിലെ പൊലീസ് സബ് ഡിവിഷണൽ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ നിയമിക്കുന്നു

ആലപ്പുഴ ജില്ലയിലെ പൊലീസ് സബ് ഡിവിഷണൽ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളിലേക്കായി താൽക്കാലിക നിയമനമാണ് നടത്തുന്നത്.
ആലപ്പുഴ ജില്ലയിലെ പൊലീസ് സബ് ഡിവിഷണൽ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളിലേക്കായി താൽക്കാലിക നിയമനമാണ് നടത്തുന്നത്.
വനിതകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമം, ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുക, നിയമപരമായ പ്രതിവിധികൾ ഉറപ്പാക്കി അവരുടെ അതിജീവനത്തിന് സഹായിക്കുക എന്നിവയാണ് കൗൺസലർമാരുടെ പ്രധാന ചുമതലകൾ.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രിയാണ് (എം.എ/എം.എസ്.സി സൈക്കോളജി) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ കൗൺസലിങ് മേഖലയിൽ കുറഞ്ഞപക്ഷം രണ്ട് വർഷത്തെ പ്രവർത്തി പരിചയം വേണം. അപേക്ഷകൾ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ആലപ്പുഴ -688012 എന്ന വിലാസത്തിലോ dpoalpy.pol@kerala.gov.in എന്ന മെയിൽ ഐഡിയിലേക്കോ ഒക്ടോബർ 23 ന് വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം. വിശദ വിവരങ്ങൾക്കായി 0477-2237826 എന്ന നമ്പറിൽ ബന്ധപ്പെടാം
facebook twitter