അച്ഛന്റെ സുഹൃത്തുക്കളെല്ലാം പാര മാത്രമേവെച്ചിട്ടുള്ളൂ ; വീണ്ടും ചിരി പടര്‍ത്തി ധ്യാന്‍ ശ്രീനിവാസന്‍

02:39 PM Aug 20, 2025 | Suchithra Sivadas

തന്റെ അച്ഛന്റെ സുഹൃത്തുക്കള്‍ ആയി ബന്ധം പുലര്‍ത്താറില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍ അച്ഛന്റെ സുഹൃത്താണെന്നും ഇവരൊക്കെ തനിക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളുവെന്നും തമാശ പറഞ്ഞ് ചിരിപടര്‍ത്തുകയാണ് നടന്‍. കൂടാതെ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഭീഷ്മര്‍ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.


'ഞാന്‍ വളരെ ചെറുപ്പത്തില്‍ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ അങ്കിളിനെ അച്ഛന്റെ സുഹൃത്താണ് അതുകൊണ്ട് ഞാന്‍ അധികം ബന്ധം പുലര്‍ത്താറില്ല. അച്ഛന്റെ സുഹൃത്തുക്കള്‍ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോള്‍ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെന്‍ഷനിലാണ് ഞാന്‍. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു...അമ്മയുടെ പുതിയ കമ്മിറ്റിക്ക് ആശംസകള്‍', ധ്യാന്‍ പറഞ്ഞു.