+

ഇന്ത്യ ആക്രമിച്ചാൽ രാജ്യത്തിന് പ്രതിരോധം തീർക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണം : പാകിസ്താൻ മുൻ മന്ത്രി

പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പാകിസ്താൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പാകിസ്താൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ. ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത ഫവാദ് ഹുസൈൻ, രാജ്യത്തിന് പ്രതിരോധം തീർക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്ന് എക്സിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ സ്വയം സംരക്ഷിക്കാൻ രാജ്യം ഒരുമിച്ച് നിൽക്കണമെന്ന് ഇംറാൻ ഖാൻറെ തെഹ് രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയായ ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു. പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി), പാകിസ്താൻ തെഹ് രീകെ ഇൻസാഫ് (പി.ടി.ഐ), ജമാഅത്തെ ഉലമ ഇസ് ലാം (ജെ.യു.ഐ) അടക്കമുള്ള വലിയ പാർട്ടികൾ രാഷ്ട്രീയ വിഭാഗീയത മറന്ന് ഒന്നിക്കണം.

മാതൃരാജ്യത്തിന് പ്രതിരോധം തീർക്കാൻ പാക് പതാകയുടെ കീഴൽ ഒന്നിച്ച് റാലി നടത്തണം. മാധ്യമങ്ങൾ വളർത്തുന്ന യുദ്ധഭ്രാന്തിന് വഴങ്ങി അധികാരികൾ ദശലക്ഷക്കണക്കിന് ജീവൻ അപകടത്തിലാക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും ചൗധരി ഫവാദ് ഹുസൈൻ വ്യക്തമാക്കി.

അതേസമയം, പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തിൽ പാ​കി​സ്താ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യാണ് ഇ​ന്ത്യ പ്രഖ്യാപിച്ചത്. പാ​കി​സ്താ​നു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സി​ന്ധു ന​ദീ​ജ​ല ക​രാ​ർ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് സു​ര​ക്ഷ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

പാ​കി​സ്താ​ൻ പൗ​ര​ന്മാ​രു​ടെ സാ​ർ​ക്ക് വി​സ റ​ദ്ദാ​ക്കു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ട്ടാ​രി​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റ് ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ടും. ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​നി​ലെ പ്ര​തി​രോ​ധ, സൈ​നി​ക, നാ​വി​ക, വ്യോ​മ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ​ക്ക് ഇ​ന്ത്യ വി​ടാ​ൻ ഒ​രാ​ഴ്ച സ​മ​യ​മ​നു​വ​ദി​ച്ചു. ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​നി​ൽ​ നി​ന്ന് ഇ​ന്ത്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളെ പി​ൻ​വ​ലി​ക്കും. ഈ ​ത​സ്തി​ക​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കും.

1960 സെ​പ്റ്റം​ബ​ർ 19നാ​ണ് പാ​കി​സ്താ​നു​മാ​യി സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഒ​പ്പി​ട്ട​ത്. ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ.

facebook twitter