+

ചാരനെന്ന്​ ആരോപിച്ച് മാ​വോ​വാ​ദി​ക​ൾ പ്ര​ദേ​ശ​വാ​സി​യെ ക​ഴു​ത്തു​ഞ്ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി

മും​ബൈ: പൊ​ലീ​സ്​ ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ ഗ​ഡ്​​ചി​രോ​ലി​യി​ൽ മാ​വോ​വാ​ദി​ക​ൾ പ്ര​ദേ​ശ​വാ​സി​യെ ക​ഴു​ത്തു​ഞ്ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി. സു​ഖ്റാം മ​ദാ​വി (45) ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

മും​ബൈ: പൊ​ലീ​സ്​ ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ ഗ​ഡ്​​ചി​രോ​ലി​യി​ൽ മാ​വോ​വാ​ദി​ക​ൾ പ്ര​ദേ​ശ​വാ​സി​യെ ക​ഴു​ത്തു​ഞ്ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി. സു​ഖ്റാം മ​ദാ​വി (45) ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഗ​ഡ്​​ചി​രോ​ലി ഭം​മ്ര​ഗ​ഢ്​ തെ​ഹ്​​സി​ലി​ലാ​ണ്​ സം​ഭ​വം. മൃ​ത​ദേ​ഹ​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ കി​ട്ടി​യ ല​ഘു​ലേ​ഖ​യി​ലാ​ണ്​ സു​ഖ്​​റാം പൊ​ലീ​സ്​ ചാ​ര​നാ​ണെ​ന്ന്​ ആ​രോ​പി​ക്കു​ന്ന​ത്. 

പെ​ൻ​ഗു​ൻ​ഡ​യി​ല​ട​ക്കം പൊ​ലീ​സ് ക്യാ​മ്പു​ക​ൾ തു​ട​ങ്ങാ​ൻ പൊ​ലീ​സി​നെ സ​ഹാ​യി​ച്ച​തും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കു​ന്ന​തും സു​ഖ്​​റാം ആ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം. എ​ന്നാ​ൽ, സു​ഖ്​​റാം ത​ങ്ങ​ളു​ടെ ചാ​ര​നാ​ണെ​ന്ന വാ​ദം പൊ​ലീ​സ്​ നി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ ഗ​ഡ്​​ചി​രോ​ലി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Trending :
facebook twitter