+

ആമസോൺ ​പ്രൈം ഡേ കഴിയാൻ പോകുന്നു; മികച്ച ഫോൺ വാങ്ങാം

ആമസോൺ പ്രൈം ഡേ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജൂ​ലൈ 12 മുതൽ 14 വരെ മൂന്ന് ദിവസങ്ങളിലായാണ് ആമസോൺ ​പ്രൈം ഡേ ഓഫ്ഫർ സാലെ നടക്കുന്നത്.

ആമസോൺ പ്രൈം ഡേ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജൂ​ലൈ 12 മുതൽ 14 വരെ മൂന്ന് ദിവസങ്ങളിലായാണ് ആമസോൺ ​പ്രൈം ഡേ ഓഫ്ഫർ സാലെ നടക്കുന്നത്.

​പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് മികച്ച ഡിസ്കൗണ്ടുകളുടെയും ബാങ്ക് ഓഫറുകളുടെയും നോ കോസ്റ്റ് ഇഎംഐ സൗകര്യങ്ങളുടെയും സഹായത്തോടെ മികച്ച സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണിത്. ഈ സമയം നിരവധി സ്മാർട്ട് ഫോണുകൾക്കാണ് ആമസോണിൽ വമ്പിച്ച ഓഫറുകൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ഏത് ഫോൺ തെരഞ്ഞെടുക്കണമെന്ന് കൺഫ്യൂഷനുള്ള ആളുകൾ ഉണ്ടാകും.


ഫോൺ തെരഞ്ഞെടുക്കുമ്പോൾ ആദ്യം നമ്മുടെ ബജറ്റ് എത്രയാണ് എന്ന് നിശ്ചയിച്ചതിന് ശേഷം ഫോണുകൾ തെരഞ്ഞെടുക്കാൻ തുടങ്ങുന്നതാണ് നല്ലത്. ഈ ഓഫർ സെയിലിലെ ഏറ്റവും മികച്ച ഡീൽ ആയി ആമസോൺ എടുത്തുകാണിക്കുന്നത് ഗാലക്സി എസ്24 അ‌ൾട്രയുടെ വിലക്കുറവാണ്. ഗാലക്സി എസ്24 അ‌ൾട്രയുടെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അ‌ടിസ്ഥാന മോഡലിന് 129,999 രൂപ ആയിരുന്നു സാധാരണ ഗതിയിൽ വില. ​എന്നാൽ പ്രൈം ഡേ സെയിൽ സമയത്ത് ഇത് 74999 രൂപ വിലയിൽ ​പ്രൈം അംഗങ്ങൾക്ക് സ്വന്തമാക്കാനാകും. മികച്ച മറ്റൊരു ഡീൽ ഐഫോൺ 15യുടേത് ആണ്. 60000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഐഫോൺ 15 ആണ് മികച്ച ഡീൽ ആയി ആമസോൺ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 79,900 രൂപ ആയിരുന്നു പ്രാരംഭ വില. പിന്നീട് പുതിയ ഐഫോൺ 16 സീരീസ് എത്തിയതോടെ വില 69900 ആയി. പ്രൈം ഡേ സെയിലിൽ ഐഫോൺ 15 അ‌ടിസ്ഥാന മോഡൽ വെറും 57249 രൂപ വിലയിൽ ആമസോണിൽ വാങ്ങാനാകും.

ഐക്യൂ നിയോ 10r ആമസോൺ ​പ്രൈം ഡേ സെയിലിൽ വെറും 23499 രൂപ വിലയിൽ വാങ്ങാനാകും . ഇത് ഐക്യൂ നിയോ 10rന് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. മികച്ച ഒരു ഡീൽ ആണിത്.

സാംസങ് ഗാലക്സി എ55 5ജി ക്കും മികച്ച ഓഫറുകളാണ് ഉള്ളത്. 15000 രൂപ വിലക്കുറവിൽ വാങ്ങാം എന്നതാണ് ഈ ഡീലിന്റെ നേട്ടം. അ‌തായത് ഗാലക്സി എ55 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില. പിന്നീട് പുതിയ ഗാലക്സി എ56 5ജി എത്തിയതോടെ മുൻഗാമിയായ എ55 5ജിയുടെ വില കുറഞ്ഞു. 25999 രൂപ വരെ വിലയിലാണ് അ‌തിന് ശേഷം ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരുന്നത്. എന്നാൽ ​പ്രൈം ഡേ സെയിലിൽ ഇത് 24999 രൂപ വിലയിൽ വാങ്ങാനാകും. കുറഞ്ഞ വിലയ്ക്ക് കൂടിയ മോഡൽ സ്വന്തമാക്കാം 
 

facebook twitter