+

ഇന്ത്യക്കാര്‍ക്ക് ജോലി കൊടുക്കരുതെന്ന് അമേരിക്കക്കാര്‍, വിസ നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തം, മോദിയുടെ ഫ്രണ്ട് ട്രംപിന്റെ മറ്റൊരു പണികൂടി വരുന്നു

റഷ്യ യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം ചുങ്കം ചുമത്തിയ അമേരിക്ക മറ്റൊരു കടുത്ത തീരുമാനത്തിലേക്ക് കൂടി കടക്കുന്നതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: റഷ്യ യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം ചുങ്കം ചുമത്തിയ അമേരിക്ക മറ്റൊരു കടുത്ത തീരുമാനത്തിലേക്ക് കൂടി കടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ നയം അവസാനിപ്പിച്ചില്ലെങ്കില്‍ എച്ച് 1ബി വിസ പദ്ധതി അവസാനിപ്പിക്കണമെന്നാണ് അമേരിക്കക്കാരുടെ ആവശ്യം.

ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്കായി 140 കോടി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും, ഏറ്റവും മികച്ച വിലയില്‍ എവിടെനിന്നും എണ്ണ വാങ്ങുമെന്നും ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയായിരിക്കുന്നത്.

ഇന്ത്യ നയം തുടരുമെന്ന പരാമര്‍ശം യുഎസ്-ഇന്ത്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് നല്‍കിവരുന്ന എച്ച് 1ബി വിസ റദ്ദാക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

അമേരിക്കന്‍ ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ അധിക തീരുവ ഏര്‍പ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഇന്ത്യ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്.

ഇപ്പോഴത്തെ വിഷയം ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. വിസ പദ്ധതി അമേരിക്ക നിര്‍ത്തലാക്കിയാല്‍, ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനുള്ള അവസരം നഷ്ടമായേക്കും.

facebook twitter