ഇറാന്‍ -ഇസ്രയേല്‍ ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ആക്രമണം പൂര്‍ത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ രാജ്യത്തോട് ഇന്ന് വിശദീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഉപയോഗിച്ച ആയുധം ഏതെന്നോ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നോ ഇപ്പോള്‍ വ്യക്തമല്ല. ഫോര്‍ദോ പോലുളള മലയിടുക്കുകള്‍ക്കിടയില്‍ വിദഗ്ദമായി പണിത കേന്ദ്രങ്ങള്‍ ലക്ഷ്യം വെയ്ക്കണമെങ്കില്‍ ബങ്കര്‍ ബസ്റ്റ് ബോംബുകള്‍ തന്നെ വേണം. ഇന്ന് രാവിലെ 7.30ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. ആക്രമണത്തി പങ്കുചേര്‍ന്ന അമേരിക്കയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി അറിയിച്ചു.