അമിത് ഷായുടെ വിവാദ പരാമര്‍ശം ; പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും

06:59 AM Dec 19, 2024 | Suchithra Sivadas

ഭരണഘടന ചര്‍ച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാജ്യസഭയില്‍ തൃണമൂല്‍ കോണ്ഗ്രസ് അംഗം ഡെറിക് ഒബ്രയാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജിവക്കണമെന്നും, ബാബ സാഹിബ് അംബേദ്കറിനെ അവഹേളിച്ചതില്‍ മാപ്പു പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഈ വിഷയം ഉന്നയിച്ച് ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാന്‍ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് എന്നും, എഡിറ്റ് ചെയ്ത വീഡിയോയാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നത് എന്നുമാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. പ്രചാരണത്തിനെതിരെ നിയമപരമായ സാധ്യതകള്‍ തേടുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇരുസഭകളിലും പ്രതിപക്ഷ പ്രചാരണത്തെ ശക്തമായി നേരിടാന്‍ ആണ് ഭരണപക്ഷത്തിന്റെ തീരുമാനം.