താര സംഘടനയായ അമ്മയുടെ 31ാമത് ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും.
വോട്ടെടുപ്പ് ഒഴിവാക്കി നിലവില്‍ അഡ്‌ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെ തുടരും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്‍ സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതില്‍ ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച നടക്കും. ഉണ്ണി മുകുന്ദന്റെ ഒഴിവില്‍ ട്രഷറര്‍ സ്ഥാനത്തേക്കും പുതിയ താരം വരും. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.
Trending :