+

കൊച്ചിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്ക്

ഇടപ്പള്ളിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

കൊച്ചിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനം അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയില്‍ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രോഗ ഉറവിടം കണ്ടത്താന്‍ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം 65 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.

facebook twitter