+

100 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ

ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തിൽ 100 കോടി രൂപ (12 മില്യൺ യുഎസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് ആംവേ. വാർഷികത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിച്ച ആംവേ പ്രസിഡന്റും സിഇഒയുമായ മൈക്കൽ നെൽസനാണു പ്രഖ്യാപനം നടത്തിയത്.

കൊച്ചി: ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തിൽ 100 കോടി രൂപ (12 മില്യൺ യുഎസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് ആംവേ. വാർഷികത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിച്ച ആംവേ പ്രസിഡന്റും സിഇഒയുമായ മൈക്കൽ നെൽസനാണു പ്രഖ്യാപനം നടത്തിയത്. ആംവേയുടെ മൂന്ന് ആഗോള ഉൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇന്ത്യ ആംവേയുടെ ആഗോള പ്രവർത്തനങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ കൂടുതൽ വികസനങ്ങൾ നടത്തുന്നതിനും, ആംവേ ബിസിനസ് ഓണർ/ഡിസ്ട്രിബ്യൂട്ടർമാരെ മെച്ചപ്പെടുത്തുന്നതിനും, സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം വളർത്തുന്നതിനുമായി അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിലാണ് 100 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നത്.

നിലവിലുള്ള സ്റ്റോറുകളെ പുനർരൂപകൽപ്പന ചെയ്തും, മികച്ച പരിശീലന മേഖലകൾ വികസിപ്പിച്ചും, മെച്ചപ്പെടുത്തിയ സേവന അനുഭവങ്ങൾ നൽകിയും അവയുടെ മികവുയർത്തുകയാണ് ലക്ഷ്യം. ഉൽപ്പന്ന പരിജ്ഞാനം, ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചുള്ള വ്യക്തമായി നടപ്പാക്കുന്ന പരിപാടികളിലൂടെ വിതരണക്കാരെ ശാക്തീകരിക്കുന്നതിലും ഈ വികസന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

facebook twitter