+

ആംവെ ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട് പുറത്തിറക്കി

ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട് സപ്ലിമെന്റ് പുറത്തിറക്കി. അസെറോള ചെറി, മഞ്ഞൾ, ഇരട്ടിമധുരം എന്നീ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച സസ്യാധിഷ്ഠിത സപ്ലിമെന്റാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട്.

കൊച്ചി :  ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട് സപ്ലിമെന്റ് പുറത്തിറക്കി. അസെറോള ചെറി, മഞ്ഞൾ, ഇരട്ടിമധുരം എന്നീ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച സസ്യാധിഷ്ഠിത സപ്ലിമെന്റാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ഇൻഫ്‌ളമേഷൻ കുറയ്ക്കുകയും, ചർമ്മത്തിനും കുടലിനും ആവശ്യമായ ആന്റിഓക്സിഡന്റ് സംരക്ഷണം എന്നിവ നൽകുകയും ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയതാണ് പുതിയ സപ്ലിമെന്റ്.

'പോഷകാഹാരക്കുറവിന് സസ്യാധിഷ്ഠിത പരിഹാരങ്ങളുടെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്, അതിനാൽ ഉപഭോക്തൃ ആവശ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ആംവെ തയ്യാറാക്കിയതാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്‌റ്റെന്ന്് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രജനീഷ് ചോപ്ര പറഞ്ഞു.

കൃത്രിമ നിറങ്ങളോ, സുഗന്ധങ്ങളോ, പ്രിസർവേറ്റീവുകളോ ഇല്ലാതെ നിർമ്മിച്ച ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്റ്റിൽ രോഗപ്രതിരോധ, കുടൽ, ചർമ്മ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഓരോ സെർവിംഗിലും വിറ്റാമിൻ സിയുടെ ശുപാർശിത ദൈനംദിന അലവൻസിന്റെ (ആർഡിഎ) 100 ശതമാനവും ഉറപ്പാക്കുന്നുണ്ട്. ഇത് രോഗപ്രതിരോധ ആരോഗ്യത്തിനുള്ള പിന്തുണ ഉറപ്പാക്കുന്നു. നെല്ലിക്കയെക്കാൾ ഏഴ് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന അസെറോള ചെറി സത്ത് ഇതിലടങ്ങിയിട്ടുണ്ട്. ബ്രസീലിലെ ഉബജാരയിലെ സർട്ടിഫൈഡ് ഓർഗാനിക് ഫാമുകളിൽ നിന്നാണിവ ശേഖരിക്കുന്നത്. ഇതിൽ 40 മില്ലിഗ്രാം മഞ്ഞൾ സത്ത്, 167 മില്ലിഗ്രാം ലൈക്കോറൈസ് സത്ത് എന്നിവയും ഉൾപ്പെടുന്നു, ഇവ രണ്ടും സർട്ടിഫൈഡ് ഓർഗാനിക് ഫാമുകളിൽ നിന്നാണ് ലഭിക്കുന്നത്. ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുടെ കലവറയാണിവ.

സമഗ്രമായ ക്ഷേമം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആംവേ ഇന്ത്യയുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്റ്റ് എന്ന്  ആംവേ ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അമൃത അസ്രാനി പറഞ്ഞു.

facebook twitter