+

സ്‌കൂളില്‍ നിന്ന് നല്‍കിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി

അപകടത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്തും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് നല്‍കിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹല്‍ ജില്ലയിലെ ഗായത്രി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിരേന്ദ്ര കുമാര്‍ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. അപകടത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്തും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് നല്‍കിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്‌സ് കിറ്റില്‍ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.

മറ്റ് പരിക്കുകള്‍ ചികിത്സിച്ച് ഭേദമാക്കാനായെന്നും കണ്ണിന് സംഭവിച്ച പരിക്ക് ?ഗുരുതരമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

facebook twitter