+

തയ്യാറാക്കാം ആന്ധ്രാസ്റ്റൈൽ ചില്ലിചിക്കൻ

തയ്യാറാക്കാം ആന്ധ്രാസ്റ്റൈൽ ചില്ലിചിക്കൻ

 

പെരുമഴയത്ത് ഉച്ചയ്ക്ക് കഴിക്കാന്‍ നെയ്‌ച്ചോറിനൊപ്പം ആന്ധ്രാ സ്റ്റൈല്‍ ചില്ലി ചിക്കന്‍ തയ്യാറാക്കിയാലോ.

ആവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍-300 ഗ്രാം
    തൈര്- രണ്ട് ടേബിള്‍സ്പൂണ്‍
    ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
    പച്ചമുളക് പേസ്റ്റ്- ഒരു ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍ അരച്ചത്- കാല്‍ ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്

മസാലക്കൂട്ടിന്

    മല്ലിയില- അരക്കപ്പ്
    ജീരകം- കാല്‍ ടീസ്പൂണ്‍
    സവാള- ഒരെണ്ണം
    നെയ്യ്- ഒരു ടേബിള്‍സ്പൂണ്‍
    പച്ചമുളക്- മൂന്നെണ്ണം
    കറിവേപ്പില- നാല് തണ്ട്

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ തൈരും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും പച്ചമുളക് പേസ്റ്റും ഉപ്പും മഞ്ഞളും തേച്ചുപിടിപ്പിക്കുക. മല്ലിയില, കറിവേപ്പില, ജീരകം എന്നിവ അരയ്ക്കുക. പാനില്‍ നെയ്യൊഴിച്ച് ചൂടാക്കി കറിവേപ്പില, സവാള, പച്ചമുളക് എന്നിവ വഴറ്റിക്കോളൂ. ഇതിലേക്ക് നേരത്തെ അരച്ചുവച്ച മല്ലിയിലക്കൂട്ട് ചേര്‍ക്കണം. ചിക്കന്‍ ഇതിലിട്ട് വറുത്തെടുക്കുക.

facebook twitter