സ്‌പോട്ടിഫൈയിലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി അനിരുദ്ധ് രവിചന്ദറിന്റെ പാട്ടുകള്‍

01:19 PM Dec 05, 2025 | Suchithra Sivadas

നിറയെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധിന്റേതായി പുറത്തിറങ്ങുന്ന പാട്ടുകള്‍ എല്ലാം നിമിഷനേരങ്ങള്‍ കൊണ്ടാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്നത്. ഗാനങ്ങള്‍ക്കൊപ്പം അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ സ്പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട സൗത്ത് ഇന്ത്യന്‍ ആല്‍ബവും അനിരുദ്ധിന്റെ പേരിലാണ്.

രജനി ചിത്രം കൂലിയിലെ ഗാനങ്ങളാണ് ഇത്തവണ സ്പോട്ടിഫൈയില്‍ ഒന്നാം സ്ഥാനത്തെത്തിയ സൗത്ത് ഇന്ത്യന്‍ ആല്‍ബം. കൂലിയിലെ 'മോണിക്ക' എന്ന ഗാനമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട തമിഴ് ഗാനങ്ങളില്‍ ഒന്നാം സ്ഥാനം കൈക്കലാക്കിയത്. വമ്പന്‍ വരവേല്‍പ്പായിരുന്നു കൂലിയിലെ ഗാനങ്ങള്‍ക്ക് ലഭിച്ചത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കിയതെങ്കിലും ഗാനങ്ങള്‍ വലിയ തരത്തില്‍ സ്വീകരിക്കപ്പെട്ടു.

അതേസമയം, പ്രദീപ് രംഗനാഥന്‍ നായകനായി എത്തുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി ആണ് ഇനി അനിരുദ്ധിന്റെ സംഗീതത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. ഡിസംബര്‍ 18 ന് ചിത്രം പുറത്തിറങ്ങും