+

ദൃശ്യം വരുമ്പോള്‍ മാത്രം ഫേമസ് ആകുന്ന നായിക, ട്രോളുകളില്‍ വിഷമം തോന്നാറില്ലെന്ന് അന്‍സിബ

ഫാമിലി ഓഡിയന്‍സിന് വേണ്ടിയുള്ള സിനിമയാണ് ദൃശ്യം 3 എന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

ദൃശ്യം വരുമ്പോള്‍ മാത്രം പ്രശസ്തയാകുന്ന നടിയാണ് താനെന്ന തരത്തിലെ ട്രോളുകള്‍ കാണാറുണ്ടെന്നും എന്നാല്‍ അതില്‍ വിഷമം ഇല്ലെന്നും നടി അന്‍സിബ പറഞ്ഞു. താന്‍ എന്തെങ്കിലും ഒരു സിനിമ ചെയ്തല്ല പ്രശസ്ത ആയതെന്നും, ചെയ്തിരിക്കുന്നത് ദൃശ്യം എന്ന ബ്രാന്‍ഡ് ചിത്രമാണെന്നും അന്‍സിബ പറഞ്ഞു.

'ദൃശ്യം 3 അടുത്ത മാസം ചിത്രീകരണം തുടങ്ങും. അതിന്റെ ഡേറ്റും കാര്യങ്ങളും എല്ലാം ലഭിച്ചു. വളരെ സന്തോഷം ഉണ്ട് ആ സിനിമ ആരംഭിക്കുന്നതില്‍. എന്നെ ചിലര്‍ കളിയാകുന്നതും ട്രോളും എല്ലാം ഞാന്‍ കാണാറുണ്ട്. ദൃശ്യം വരുമ്പോള്‍ മാത്രം വരുന്ന നായിക, പെണ്‍കുട്ടി എന്നെല്ലാം പറഞ്ഞു കൊണ്ട്. ട്രോളുകള്‍ എനിക്ക് അയച്ചു തരാറുണ്ട് ആളുകള്‍.

ആളുകള്‍ എന്റെ ഏറ്റവും അധികം കണ്ട ചിത്രം അതാണ്. ഞാന്‍ ഒരുപാട് സിനിമ വേറെ ചെയ്തിട്ടുണ്ടെകിലും അവര്‍ അത് കണ്ടിട്ടില്ല. ആരെയും കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ അവര്‍ എന്നെ അങ്ങനെ ഓര്‍ക്കുന്നുണ്ടല്ലോ എന്ന സന്തോഷം ഉണ്ട്. കെ ജി എഫില്‍ യാഷ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'ആരെയെങ്കിലും പത്ത് പേരെ തല്ലി ഡോണ്‍ ആയതല്ല ഞാന്‍ ഞാന്‍ തല്ലിയ പത്ത് പേരും ഡോണ്‍ ആയിരുന്നുവെന്ന് പറഞ്ഞ പോലെ ഏതെങ്കിലും ഒരു സിനിമ ചെയ്ത് പ്രശസ്തയായ ആളല്ല ഞാന്‍. ഞാന്‍ ചെയ്ത സിനിമ ദൃശ്യം എന്ന ബ്രാന്‍ഡ് ആണെന്ന് പറയുന്നതില്‍ അഭിമാനം ഉണ്ട്,' അന്‍സിബ ഹസന്‍ പറഞ്ഞു. ഫാമിലി ഓഡിയന്‍സിന് വേണ്ടിയുള്ള സിനിമയാണ് ദൃശ്യം 3 എന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

facebook twitter