+

1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പം : സ​ജ്ജ​ൻ കു​മാ​റി​നെ​തി​രാ​യ കൊ​ല​ക്കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത് മാ​റ്റി

1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കോ​ൺ​ഗ്ര​സ് എം.​പി സ​ജ്ജ​ൻ കു​മാ​റി​നെ​തി​രാ​യ കൊ​ല​ക്കേ​സി​ൽ ഡ​ൽ​ഹി കോ​ട​തി വി​ധി പ​റ​യു​ന്ന​ത് ജ​നു​വ​രി 31ലേ​ക്ക് മാ​റ്റി.

ന്യൂ​ഡ​ൽ​ഹി: 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കോ​ൺ​ഗ്ര​സ് എം.​പി സ​ജ്ജ​ൻ കു​മാ​റി​നെ​തി​രാ​യ കൊ​ല​ക്കേ​സി​ൽ ഡ​ൽ​ഹി കോ​ട​തി വി​ധി പ​റ​യു​ന്ന​ത് ജ​നു​വ​രി 31ലേ​ക്ക് മാ​റ്റി. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​നി​ടെ സ​ര​സ്വ​തി വി​ഹാ​ർ മേ​ഖ​ല​യി​ലെ ജ​സ്വ​ന്ത് സി​ങ്ങി​ന്‍റെ​യും മ​ക​ൻ ത​രു​ൺ​ദീ​പ് സി​ങ്ങി​ന്‍റെ​യും കൊ​ല​പാ​ത​ക കേ​സി​ലെ വി​ധി​യാ​ണ് മാ​റ്റി​വെ​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ക്കാ​നി​രു​ന്ന വി​ധി പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ തി​ഹാ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​ജ്ജ​ൻ കു​മാ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

facebook twitter