റെയില്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ്

08:11 PM Dec 19, 2025 | Kavya Ramachandran

പഞ്ചാബിലെ കപൂർത്തലയിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐടിഐക്കാർക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 550 ഒഴിവുണ്ട്.

ട്രേഡുകളും ഒഴിവും
ഫിറ്റർ-150, വെൽഡർ (ജി.ആൻഡ്.ഇ.)180, മെഷീനിസ്റ്റ്-20, പെയിന്റർ (ജനറൽ)-30, കാർപ്പെന്റർ-30, ഇലക്ട്രീഷ്യൻ-70, എ.സി. ആൻഡ് റഫ്രിജറേഷൻ മെക്കാനിക്-30, മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-20, ഇലക്ട്രോണിക് മെക്കാനിക്-20 (ഓരോ ട്രേഡിലെയും സംവരണം തിരിച്ചുള്ള ഒഴിവ് അറിയാൻ പട്ടിക കാണുക). 

അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് കളർഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അവസാന തീയതി: 2026 ജനുവരി 07. വിശദവിവരങ്ങൾക്ക്: rcf.indianrailways.gov.in