വാക്കുതർക്കം ; ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ യുവാവ് ജീവനൊടുക്കി

12:30 PM Oct 30, 2025 | Neha Nair

ലക്‌നൗ: ഭാര്യയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയുണ്ടായ രൂക്ഷമായ വാക്കുതർക്കത്തെ തുടർന്ന് പ്രവാസി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ അൻസാരി (24) ആണ് സൗദിയിലെ താമസസ്ഥലത്ത് വെച്ച് ആത്മഹത്യ ചെയ്തത്.

ആറുമാസം മുമ്പ് വിവാഹിതനായ അൻസാരി, രണ്ടര മാസം മുൻപാണ് തൊഴിൽ സംബന്ധമായി സൗദിയിൽ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പതിവുപോലെ ഭാര്യ സാനിയയുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു അൻസാരി. സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, സംസാരം വഷളായതോടെ വീഡിയോ കോളിനിടെ തന്നെ അൻസാരി ഫാനിൽ കെട്ടി ജീവനൊടുക്കുകയുമായിരുന്നു.

സംഭവം ഫോണിലൂടെ കണ്ട സാനിയ ഉടൻ തന്നെ സൗദിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും, അപ്പോഴേക്കും അൻസാരിയെ രക്ഷിക്കാനായില്ല. അൻസാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുവായ അംജദ് അലി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.