അരിയിൽ ഷുക്കൂർ വധക്കേസ് : വിചാരണ നാളെ മുതൽ

03:00 PM May 04, 2025 |


കണ്ണൂർ: കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നാളെ തുടങ്ങും. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമുൾപ്പെടെ പ്രതികളായ കേസിലാണ് എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങുന്നത്.

അതേസമയം രണ്ട് ഘട്ടമായാണ് വിചാരണ നടക്കുക. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ലീഗ് പ്രവർത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.