എരുമേലി : ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെച്ചൂച്ചിറ ഓലക്കുളം സ്വദേശി ഷിജോ ജോണിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.
എരുമേലി ടൗണിന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ച് തള്ളുകയും ജോലി തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.