+

അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷിക്കാം

വിഴിഞ്ഞത്തെ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 18,000 രൂപയാണ് ഫീസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷൻ ലഭിക്കും


വിഴിഞ്ഞത്തെ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 18,000 രൂപയാണ് ഫീസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷൻ ലഭിക്കും. രജിസ്റ്റർ ചെയ്യാൻ: https://csp.asapkerala.gov.in/courses/general-fitness-trainer. കൂടുതൽ വിവരങ്ങൾക്ക്: 9495999697

അതേസമയം, അസാപ് കേരള സംഘടിപ്പിക്കുന്ന മെഡിക്കൽ സെക്രട്ടറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ് കേരള മലബാർ കാൻസർ സെന്ററുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. തലശ്ശേരി മലബാർ കാൻസർ സെന്ററിലാണ് പരിശീലനം നടത്തുക. ഒരുവർഷം നീണ്ട് നിൽക്കുന്നതാണ് കോഴ്സിന്റെ കാലാവധി. ബിരുദം നേടിയവർക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 6 മാസത്തെ പെയ്ഡ് ഇന്റേൺഷിപ്പും നൽകുന്നതാണ്. bit.ly/asapcms ലിങ്ക് വഴി കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

facebook twitter