അസാപ് കേരളയിൽ കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

08:18 PM Mar 03, 2025 | Kavya Ramachandran

അസാപ് കേരളയിൽ കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് തസ്തികയിൾ ഒഴിവ് . അപേക്ഷ ക്ഷണിച്ചു. കമ്മ്യുണിക്കേഷൻ, മാസ്സ് കമ്മ്യുണിക്കേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലോ മറ്റ് അനുബന്ധ വിഷയങ്ങളിലെയോ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 9 ന് വൈകീട്ട് 5 ന് മുമ്പ് ഓൺലൈനായി (www.asapkerala.gov.in/careers/) അപേക്ഷ സമർപ്പിക്കണം.


അതേസമയം, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന Computerized Financial Accounting & GST Using TALLY, Diploma in Computer Application (Software) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്കു അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in, ഫോൺ: 0471-2560333.

അതേസമയം, കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

Trending :