'കണ്ണപുരം റെയില്‍വേ 'സ്റ്റേഷന്‍ പരിസരത്തു നിന്നും7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍

12:26 PM Dec 21, 2025 |



കണ്ണപുരം:കണ്ണപുരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ ചെറുകുന്ന്, കണ്ണപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി വഫാസുദ്ദീന്‍(26)എന്നയാളെ അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബുവിനും പി.പി.സുഹൈലിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കണ്ണപുരം, പഴയങ്ങാടി ഭാഗത്തേക്ക് മൊത്തമായി ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
(ഗ്രേഡ്) അസിസ്റ്റന്റ് ഇസ്പെക്ടര്‍മാരായ സി.വിനോദ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്, ടി.കെ.ഷാന്‍, വി.വി.ശ്രീജിന്‍,
ഇ.ഐ ആന്റ് ഐ.ബി ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഷജിത്ത്, സ്‌ക്വാഡ് അംഗങ്ങളായ പി.പി.സുഹൈല്‍, പി.വി.ഗണേഷ് ബാബു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.