ഇന്ത്യൻ റെയിൽവേയിൽ 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവ്

04:59 PM Apr 16, 2025 | Kavya Ramachandran
ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 9970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർആർബിയിൽ 148 ഒഴിവുണ്ട്. ഐടിഐ/എൻജിനിയറിങ് ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസിയും ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്ക്/മെക്കാനിക്ക് (റേഡിയോ/ടിവി)/ഇലക്ട്രോണിക്‌സ് മെക്കാനിക്ക്/മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)/വയർമാൻ/ട്രാക്ടർ മെക്കാനിക്ക്/അർമേച്ചർ ആൻഡ് കോയിൽ വൈൻഡർ/മെക്കാനിക്ക് (ഡീസൽ)/ഹീറ്റ് എൻജിൻ/ടർണർ/മെഷിനിസ്റ്റ്/റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്ക് ട്രേഡുകളിൽ ഐടിഐയും (എൻസിവിടി/എസ്സിവിടി)
അല്ലെങ്കിൽഎസ്എസ്എൽസിയും മേൽപ്പറഞ്ഞ ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പും പൂർത്തിയാക്കിയിരിക്കണം.അല്ലെങ്കിൽ എസ്എസ്എൽസിയും മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈൽ എൻജിനിയറിങ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനായുള്ള വിഷയങ്ങളിലോ നേടിയ ത്രിവത്സര ഡിപ്ലോമ. ഡിപ്ലോമയ്ക്കുപകരം ഇതേ വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
പ്രായം: 18-30 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.അപേക്ഷ: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 20 റെയിൽവേറിക്രൂട്ട്‌മെന്റ് ബോർഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർഥിക്ക് ഏതെങ്കിലുമൊരു ആർആർബിയിലേക്ക് മേയ് 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആർആർബികളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in