+

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു

ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സംഭാവനകളെ ആദരിക്കുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് 2025, നാലാം പതിപ്പിന്റെ ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ പ്രഖ്യാപിച്ചു. വിദഗ്ദ്ധ ജൂറി, ഗ്രാൻഡ് ജൂറി പാനൽ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കർശനമായ വിലയിരുത്തൽ പ്രക്രിയയിലൂടെയാണ് 199 രാജ്യങ്ങളിലെ നഴ്‌സുമാരിൽ നിന്നെത്തിയ ഒരു ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളിൽ നിന്നും 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഈ മുഴുവൻ പ്രക്രിയയും നിയുക്ത പ്രോസസ്സ് അഡൈ്വസറായ 'ഏൺസ്റ്റ് ആന്റ് യംഗ് എൽഎൽപിയാണ് നിയന്ത്രിച്ചത്.

കൊച്ചി: ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സംഭാവനകളെ ആദരിക്കുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് 2025, നാലാം പതിപ്പിന്റെ ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ പ്രഖ്യാപിച്ചു. വിദഗ്ദ്ധ ജൂറി, ഗ്രാൻഡ് ജൂറി പാനൽ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കർശനമായ വിലയിരുത്തൽ പ്രക്രിയയിലൂടെയാണ് 199 രാജ്യങ്ങളിലെ നഴ്‌സുമാരിൽ നിന്നെത്തിയ ഒരു ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളിൽ നിന്നും 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഈ മുഴുവൻ പ്രക്രിയയും നിയുക്ത പ്രോസസ്സ് അഡൈ്വസറായ 'ഏൺസ്റ്റ് ആന്റ് യംഗ് എൽഎൽപിയാണ് നിയന്ത്രിച്ചത്.

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് 2025, ലഭിച്ച ഒരു ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 മികച്ച ഫൈനലിസ്റ്റുകളും അവരുടെ നഴ്‌സിങ്ങ് രംഗത്തെ ആരോഗ്യ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി സേവനങ്ങൾ എന്നിവയിൽ അതുല്ല്യമായ സമർപ്പണത്തോടെ പ്രവർത്തിച്ച് ഈ രംഗത്തിന് മികച്ച സംഭാവനകൾ നൽകിയവരാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇവരുടെ അസാധാരണമായ സംഭാവനകൾ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ലോകമെമ്പാടും ജീവൻ രക്ഷിക്കാനും, ആരോഗ്യം പരിരക്ഷിക്കാനുമായി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന നഴ്‌സിങ്ങ് സമുൂഹത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വേദിയായി ഈ അവാർഡ് മാറിയിരിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

ജേതാവിനെ തിരഞ്ഞെടുക്കുന്ന അന്തിമ ഘട്ടത്തിൽ പൊതു വോട്ടിംഗും, ഗ്രാൻഡ് ജൂറിയിലെ വിശിഷ്ട അംഗങ്ങളുമായി അഭിമുഖങ്ങളും സംഘടിപ്പിക്കും. യുഎഇയിൽ 2025 മെയ് 26ന് സംഘടിപ്പിക്കപ്പെടുന്ന ഗാല ഇവന്റിൽ ഈ വർഷത്തെ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കും. 10 ഫൈനലിസ്റ്റുകളെക്കുറിച്ച് കൂടുതലറിയാൻ സന്ദർശിക്കുക: https://www.asterguardians.com/ 

facebook twitter