+

സ്പെയിനിൽ ആസ്റ്റൺ സ്കീ റിസോർട്ടിൽ ചെയർലിഫ്റ്റ് പൊട്ടിവീണ് അപകടം: 39 പേർക്ക് പരുക്ക്

സ്പെയിനിൽ ആസ്റ്റൺ സ്കീ റിസോർട്ടിൽ ചെയർലിഫ്റ്റ് പൊട്ടിവീണ് അപകടം: 39 പേർക്ക് പരുക്ക്

അരാഗൺ : സ്പെയിനിലെ അരാഗൺ വാലിയിലുള്ള ആസ്റ്റൺ സ്കീ റിസോർട്ടിൽ ചെയർലിഫ്റ്റ് പൊട്ടിവീണ അപകടത്തിൽ 39 പേർക്ക് പരുക്കേറ്റു. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇനിയും 80 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

അഞ്ച് ഹെലികോപ്റ്ററുകളും ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. ചെയർലിഫ്റ്റുകൾ മുകളിലേക്കും താഴേക്കും ചാടിയപ്പോൾ ആളുകൾ വായുവിലേക്ക് വലിച്ചെറിയപ്പെട്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി പ്രത്യേക ടെലിഫോൺ നമ്പർ സ്ഥാപിച്ചിട്ടുണ്ട്

facebook twitter