ഉത്തേജക മരുന്ന് ഉപയോ​ഗിച്ചു ; മലയാളി അത്ലറ്റ് ഷീന എൻ.വിക്ക് സസ്പെൻഷൻ

07:04 PM Aug 20, 2025 | Neha Nair

ഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ മലയാളി അത്ലറ്റ് പുറത്ത്. ഉത്തേജക മരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ട്രിപ്പിൾ ജംപ് താരം ഷീന എൻ.വിക്ക് നാഡയുടെ സസ്പെൻഷൻ. 

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങൾ അറിയിച്ചു. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും ഫെഡറഷൻ കപ്പിലും ഷീന മെഡൽ നേടിയിരുന്നു. പരിശീലകന്റെ പിഴവ് എന്ന് ഷീനയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Trending :