+

യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം ; നില ഗുരുതരം ; യുവാവിനും പൊള്ളലേറ്റു

ഗുരുതരമായി പരിക്കേറ്റ യുവതിയെയും ജിജേഷിനെയും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. കൂട്ടാവ് സ്വദേശി ജിജേഷ് ആണ് യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. യുവതി താമസിക്കുന്ന കുറ്റിയാട്ടൂരിലെ വീട്ടിലെത്തിയ യുവാവ്, കയ്യില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ യുവാവിനും പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെയും ജിജേഷിനെയും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. മയ്യില്‍ പൊലീസ് അന്വേഷണം തുടങ്ങി.


അമ്പലത്തിലെ ജീവനക്കാരനായും മറ്റും ജോലി ചെയ്യുന്നയാളാണ് ജിജേഷ്. യുവതിയുടെ വീട്ടില്‍ മുന്‍വശത്ത് കൂടെയാണ് എത്തിയത്. യുവതിയും ഭര്‍ത്താവിന്റെ അച്ഛനും ബന്ധുവായ കുട്ടിയുമാണ് വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്നത്. സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍, അടുക്കള വശത്തുള്ള വാതിലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടത്.

യുവതിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

facebook twitter