മുംബൈ: യാത്രക്കാരനിൽ നിന്ന് പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സംഗ്ലിയിലേക്ക് ഓട്ടോ ചാർജ് 3500 രൂപ ഈടാക്കിയ ഓട്ടോ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 14നായിരുന്നു സംഭവം.
യു.എസിൽ നിന്ന് നാട്ടിലേക്ക് വന്ന യുവാവിൽ നിന്നാണ് പണം തട്ടിയത്. ഓട്ടോയുടെ മീറ്ററിൽ 106 രൂപയാണ് കാണിച്ചത് എന്നാൽ ഇത്രയും ദൂരം ഓടിയതിന് 3500 രൂപ വേണമെന്ന് ഡ്രൈവർ നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ യാത്രക്കാരൻ പണം കൊടുക്കാൻ തയാറാകത്തതിനെ തുടര്‍ന്ന് ഡ്രൈവർ മറ്റൊരാളെ വിളിച്ചുവരുത്തി യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.