ബ്രേക്ക്ഫാസ്റ്റിന് ഇന്ന് അവൽ ഇഡലി ഉണ്ടാക്കാം

10:50 AM Oct 16, 2025 | Kavya Ramachandran


അവശ്യ ചേരുവകൾ

അവൽ- 2 കപ്പ്
റവ- 2 കപ്പ്
തൈര്- ഒരു കപ്പ്
വെള്ളം- രണ്ടര കപ്പ്
ബേക്കിംഗ് സോഡ- ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

അവൽ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക (വെള്ളയോ ,ചുവപ്പോ ഏതു അവൽ വേണമെങ്കിലും ഉപയോഗിക്കാം. ചുവന്ന അവലാണെങ്കിൽ ഗുണങ്ങൾ കൂടും). പൊടിച്ച അവലിലേക്ക് റവ കൂടി ചേർത്ത് ഒന്നുകൂടി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് തൈരും ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇ​ങ്ങനെ തയാറാക്കിയ മാവ് അടച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിറ്റുകൊണ്ട് അവലിലേക്ക് വെള്ളം നന്നായി പിടിച്ച് കട്ടിയായി വരും. ഇതിലേക്ക് വീണ്ടും അൽപാൽപമായി വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ഇഡ്ഡലി മാവിനേക്കാൾ കട്ടിയിൽ വേണം യോജിപ്പിച്ച് എടുക്കാൻ. (ഏകദേശം അരക്കപ്പ് മുതൽ ഒരു കപ്പ് വെള്ളം വരെ വേണ്ടിവരും). മാവ് തയാറാക്കിയ ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. എണ്ണ പുരട്ടിയ ഇഡ്ഡലിത്തട്ടിൽ മാവൊഴിച്ച് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക. രുചികരമായ നല്ല കിടിലൻ അവൽ ഇഡലി തയാർ.