എങ്ങനെ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം?
പഴവർഗങ്ങൾ പോലെയുളളവ ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താം. ജ്യൂസുകൾ തയ്യാറാക്കുമ്പോൾ പഞ്ചസാര ഇടാതെ തന്നെ അത് തയ്യാറാക്കി കുടിയ്ക്കാവുന്നതാണ്.
കുറഞ്ഞ അളവിൽ പ്രോസസ് ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കുന്നതും ഭക്ഷണപദാർഥങ്ങൾ വാങ്ങുമ്പോൾ ചേരുവകളുടെ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്നതും പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നല്ല മാർഗ്ഗമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, എന്നിവയുൾപ്പെടുന്ന മുഴുവൻ ഭക്ഷണങ്ങളിലും പ്രകൃതിദത്ത പഞ്ചസാരയും പോഷക ഘടകങ്ങളും കാണപ്പെടുന്നു. ഇത് അവയെ പ്രോസസ് ചെയ്ത ഭക്ഷണങ്ങളെക്കാൾ മികച്ചതാക്കുന്നു.
NIIMS മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ. പ്രീതി നഗർ പറയുന്നതനുസരിച്ച് പഞ്ചസാരയ്ക്ക് പകരം ശർക്കര, തേൻ എന്നിവ ഉപയോഗിക്കാം. മധുരമുളള ലഘുഭക്ഷണങ്ങൾ ഒഴിവാക്കി പകരം മിതമായ അളവിൽ പഴങ്ങൾ കഴിക്കാം.
പഞ്ചസാര ഉപേക്ഷിച്ചാൽ ഗുണങ്ങൾ
സ്ത്രീകളിൽ സന്തുലിത ഹോർമോൺ നിയന്ത്രണത്തിന് സഹായിക്കും.
വയറ് വീർക്കുന്നത് ഒഴിവാക്കുകയും, ദഹന മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യാം.
ത്വക്കിന്റെ വ്യക്തതയും ടെക്‌സ്ചർ മെച്ചപ്പെടുത്തലും സാധ്യമാണ്. ചർമ്മത്തിന് തെളിച്ചം തോന്നുകയും ചെയ്യും.
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് കുറയ്ക്കുന്നതിനുള്ള നല്ല മാർഗമാണ്.
ഉയർന്ന കലോറിയും ശരീരഭാരവും കുറയ്ക്കാൻ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഗുണപ്രദമാണ്. ഇത് കൊളസ്‌ട്രോൾ നിലയും മെച്ചപ്പെടുത്തും.