+

അടിപൊളിയാണ് ഈ ചില്ലി ചിക്കൻ

കോഴിയിറച്ചി – 500 ഗ്രാം (എല്ലില്ലാത്തത് ) സവാള – 1 എണ്ണം കാപ്സിക്കം – 1 എണ്ണം വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ

കോഴിയിറച്ചി – 500 ഗ്രാം (എല്ലില്ലാത്തത് )
സവാള – 1 എണ്ണം
കാപ്സിക്കം – 1 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
പച്ചമുളക് – 1 എണ്ണം
കുരുമുളകു പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
സോയ സോസ് – 2 ടേബിൾ സ്പൂൺ
കോൺഫ്‌ളവർ– 6 ടേബിൾ സ്പൂൺ
മുട്ട – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
സൺഫ്ലവർഓയിൽ

തയാറാക്കുന്നതിനായി ചിക്കൻ ക്യൂബ് ആകൃതിയിൽ മുറിച്ചെടുക്കാം.ഇതിലേക്ക് കുറച്ച് ഉപ്പും കുരുമുളകുപൊടിയും കാശ്മീരി മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സോയ സോസും കോൺഫ്‌ളവർപ്പൊടിയും മുട്ട പൊട്ടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം 20 മിനിറ്റ് അടച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ കൂടിയ തീയിൽ ചൂടാക്കിയതിനു ശേഷം അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് കുറച്ച് സമയം ഇളക്കുക. ശേഷം ഒരു സവാള , കാപ്സിക്കം എന്നിവ ക്യൂബ് ആകൃതിയിൽ കോൺഫ്‌ളവർ അരിഞ്ഞതും കുറച്ച് ഉപ്പും കൂടെ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ശേഷം കുറച്ച് സോയ സോസും ടൊമാറ്റോ കെച്ചപ്പും ചില്ലി സോസും കൂടെ ചേർത്ത് ഇളക്കുക. ഇതിലേക്ക് കുറച്ച് കോൺഫ്‌ളവർ വെള്ളത്തിൽ കലക്കി യോജിപ്പിച്ചതിനു ശേഷം പാനിലേക്ക് ഒഴിച്ചു കൊടുത്ത് ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർക്കാം . ശേഷം ലേശം പഞ്ചസാരയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്ത് കോരി മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷ്ണങ്ങളും ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ ചില്ലി ചിക്കൻ തയ്യാർ.

facebook twitter