ചേരുവകൾ
അയല മീൻ( കഷണങ്ങളാക്കി മുറിച്ചത് )
-1.25 kg
പച്ച മാങ്ങാ - 2 എണ്ണം
തേങ്ങാ ചിരകിയത് -2 കപ്പ്
മഞ്ഞൾ പൊടി -1/2 tsp
കാശ്മീരി മുളക് പൊടി -2 tbsp
മല്ലി പൊടി -1tbsp
ഉലുവ podi-1/4 tsp
ചെറിയ ഉള്ളി - 6-7 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം ചെറുതായി അറിഞ്ഞത്
വെളുത്തുള്ളി - 4-5 അല്ലി ചെറുതായി അറിഞ്ഞത്
പച്ചമുളക്ക് - 8-10 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 tbsp
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കടുക് താളിക്കാൻ
വെളിച്ചെണ്ണ - 1 tbsp
കടുക് -1/2 tsp
ഉലുവ -1/4 tsp
ചെറിയ ഉള്ളി - 3 എണ്ണം
കറിവേപ്പില
തയ്യാറാകുന്ന വിധം
ചിരകിയ തേങ്ങാ, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു മീൻ ചട്ടി ചൂടാക്കി അതിൽ 1 tbsp വെളിച്ചെണ്ണ ഒഴിച് ചൂടാക്കുക. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം (4 കപ്പ് ) ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇതു മൂടി വെച്ച് തിളപിക്കുക. ഇതിലേക്ക് മാങ്ങാ നീളത്തിൽ അറിഞ്ഞത് ചേർത്ത് ഇളക്കുക.
ഇനി മീൻ കഷ്ണങ്ങൾ ചേർത്ത് ഒന്ന് ഇളക്കിയതിനു ശേഷം അടച്ചു വച്ച് മീൻ വേവിച്ചെടുക്കുക. മീൻ വെന്തതിനു ശേഷം ഉപ്പു നോക്കി ആവശ്യ അനുസരണം ചേർത്തുകൊടുക്കാം. ഇനി 1/4 tsp ഉലുവ പൊടിയും ചേർത്ത് ഒന്ന് ഇളക്കി തീ അണക്കുക. ഒരു ചീനിച്ചട്ടിയിൽ കടുക് താളിക്കാൻ 1 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, അതിലേക്കു കടകും, ഉലുവയും ഇട്ട് പൊട്ടിക്കുക. ചെറിയ ഉള്ളിയും, കറിവേപിലെയും ചേർത്ത് വഴറ്റുക. കടുക് താളിച്ചത് മീൻ കറിയിലേക്ക് ഒഴിച്ച് ഒന്ന് ഇളക്കുക. നല്ല കിടിലൻ രുചിയുള്ള അയല പച്ചക്കറി തയ്യാർ.