നിരവധി ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് അയമോദകം. ഇതിന്റെ ശക്തമായ രുചിയും സുഗന്ധവും കാരണം പല വിഭവങ്ങൾക്കും ഇത് രുചി നൽകുന്നു. എന്നാൽ, അയമോദകത്തിൻ്റെ യഥാർത്ഥ മാന്ത്രിക ശക്തി ഒളിഞ്ഞിരിക്കുന്നത് അത് വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുമ്പോഴാണ്. അയമോദക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
രോഗ പ്രതിരോധശേഷി
പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ദഹനം
നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ചര്‍മ്മത്തിന്‍റെ ആരോഗ്യം
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
അയമോദക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്വാസകോശത്തിന്‍റെ ആരോഗ്യം
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വണ്ണം കുറയ്ക്കാന്‍
കലോറി കുറഞ്ഞ അയമോദക വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും.