ബി ഉണ്ണികൃഷ്ണന്‍ - നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

01:52 PM Sep 11, 2025 | Suchithra Sivadas

നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. ഇതുവരെ ടൈറ്റില്‍ നല്‍കാത്ത ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് അഭ്യൂഹം. ഏറെ നാളുകള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ക്രിസ്റ്റഫറാണ് ഉണ്ണികൃഷ്ണന്റെ അവസാനത്തെ ചിത്രം.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നിവിന്‍ പോളിയുമായി ബി ഉണ്ണികൃഷ്ണന്റെ സിനിമ ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ആദ്യമായി നിവിനെ നായകനാക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.