ന്യൂഡൽഹി : മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദത്തിൽ. സർബത്ത് ജിഹാദ് എന്ന പദം ഉപയോഗിച്ചാണ് ഇന്ന് രാംദേവ് വിഷം ചീറ്റിയത്. സർബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികൾ നിർമിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം.പതഞ്ജലിയുടെ റോസ് സർബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം.
രാംദേവിന്റെ വിഡിയോ പതഞ്ജലി പ്രൊഡക്ട്സ് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയു ചെയ്തു. നിങ്ങളേയും കുടുംബത്തേയും സർബത്ത് ജിഹാദിന്റെ ഭാഗമായി വിൽക്കുന്ന വിഷ ഉൽപന്നങ്ങളിൽ നിന്നും സംരക്ഷിക്കു. പതഞ്ജലിയുടെ സർബത്തും ജ്യൂസും മാത്രം ഉപയോഗിക്കുവെന്നാണ് രാംദേവിന്റെ വിഡിയോയിൽ പറയുന്നത്.