വീട്ടിൽ ഏത്തപ്പഴം ഉണ്ടോ ? എങ്കിൽ ഇത് തയ്യറാക്കൂ

06:45 PM Nov 09, 2025 | Neha Nair

ചേരുവകൾ

നെയ്യ് – രണ്ട് ഡേബിൾ സ്പൂൺ
ഏത്തപ്പഴം- രണ്ട് എണ്ണം ചെറുതായി അരിഞ്ഞത്
റവ- ഒരു കപ്പ്
ഏലയ്‌ക്ക- രണ്ട് എണ്ണം
തേങ്ങ ചിരകിയത്- രണ്ട് കപ്പ്
പഞ്ചസാര- 1/4 കപ്പ്
എണ്ണ- ആവശ്യത്തിന്

ആദ്യം ഒരു പാനിൽ നെയ്യ് ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഏത്തപ്പഴം ചേർത്ത് വഴട്ടിയെടുക്കണം. ഏത്തപ്പഴം നന്നായി വഴണ്ടുവരുമ്പോൾ അതിലേക്ക് ഏലയ്‌ക്ക പൊടിച്ച് ചേർക്കുക. ഇതിലേക്ക് തേങ്ങ കൂടിയിട്ട് നന്നായി വഴട്ടി എടുക്കണം. എടുത്തുവച്ചിരിക്കുന്ന പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക. ആവശ്യാനുസരണം പഞ്ചസാര ചേർക്കാവുന്നതാണ്. ഇതിലേക്ക് റവ ചേർത്ത് നന്നായി ഇളക്കിയെടുക്കണം.

ഇളക്കിവച്ചിരിക്കുന്നത് ചൂടാറിയ ശേഷം ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ഇവ വറുത്തെടുക്കുക. ബോളിന്റെ രണ്ട് ഭാ​ഗവും മറിച്ചിട്ട ശേഷം തീ കുറച്ചുവയ്‌ക്കണം. തുടർന്ന് ബ്രൗൺ കളർ ആയതിന് ശേഷം അരിപ്പ ഉപയോ​ഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഏത്തപ്പഴം കൊണ്ടൊരു വെറൈറ്റി സ്നാക്ക് റെഡി.