ബംഗളൂരു : ബാംഗ്ലൂർ സിറ്റി യൂനിവേഴ്സിറ്റിക്ക് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ പേരിടാൻ ബിൽപാസാക്കി കർണാടക നിയമസഭ. വർഷകാല നിയമ സമ്മേളനത്തിൽ കഴിഞ്ഞദിവസം നടന്ന സെഷനിലാണ് ബിൽ പാസായത്.
നിലവിലുള്ള യൂനിവേഴ്സിറ്റിക്ക് മൻമോഹൻസിങ്ങിന്റെ പേരിടുന്നത് പകരം പുതിയ യൂനിവേഴ്സിറ്റിക്ക് പേരിടുന്നത് പരിഗണിക്കണമെന്ന് പ്രതിപക്ഷമായ ബി.ജെ.പി ആവശ്യപ്പെട്ടു. നിലവിലുള്ള യൂനിവേഴ്സിറ്റിക്ക് മൻമോഹൻസിങ്ങിന്റെ പേരിടുന്നത് അദ്ദേഹത്തോടുള്ള ആദരവായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക വാദിച്ചു. തുംകൂർ യൂനിവേഴ്സിറ്റിക്ക് അന്തരിച്ച ലിംഗായത്ത് സ്വാമി ശിവകുമാര സ്വാമിജിയുടെ പേരിടണമെന്ന് ബി.ജെ.പി എം.എൽ.എ സുരേഷ് ഗൗഡ ആവശ്യപ്പെട്ടു.