+

ബാംഗ്ലൂരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ബാംഗ്ലൂരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ബാംഗ്ലൂർ: ഒരു വീട്ടിലെ നാല് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂരു ആർഎംവി സെക്കൻഡ് സ്റ്റേജിലെ വാടക വീട്ടിലാണ് സംഭവം. ദമ്പതികളേയും രണ്ട് കുട്ടികളേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരെയും ഇവരുടെ 5 വയസുള്ള മകനും 2 വയസുള്ള മകളുമാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനൂപ് കുമാറും കുടുംബവും ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻ്റായി ജോലി ചെയ്യുകയായിരുന്നു അനൂപ് എന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ വിശ​ദമായ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

facebook twitter