തയ്യാറാക്കുന്ന വിധം
ബീഫ് വീതിയിൽ കനം കുറച്ച് അരിഞ്ഞത് : 500 ഗ്രാം
വെളിച്ചെണ്ണ: 80 മില്ലി
വെളുത്തുള്ളി അരിഞ്ഞത്: 5 ഗ്രാം
ഇഞ്ചി അരിഞ്ഞത്: 5 ഗ്രാം
ഉള്ളി അരിഞ്ഞത്: 120 ഗ്രാം
കനത്തിൽ അരിഞ്ഞ ഉള്ളി: 50 ഗ്രാം
തക്കാളി അരിഞ്ഞത്: 50 ഗ്രാം
കറിവേപ്പില: 1 തണ്ട്
പച്ചമുളക് അരിഞ്ഞത്: 2 എണ്ണം
ചെറിയുള്ളി : 10 എണ്ണം
ഉപ്പ് പാകത്തിന്
മഞ്ഞൾപ്പൊടി: 2 ഗ്രാം
മുളകുപൊടി: 3 ഗ്രാം
പെരുംജീരകം പൊടി: 5 ഗ്രാം
മല്ലിപ്പൊടി: 5 ഗ്രാം
കുരുമുളക് പൊടി: 10 ഗ്രാം
ഗരം മസാല പൊടി: 10 ഗ്രാം
തയാറാക്കുന്ന വിധം
ബീഫ് ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിക്കുക. ശേഷം കനം കുറച്ച് സ്ളൈസായി അരിഞ്ഞെടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, ഉള്ളി അരിഞ്ഞത്, ചെറിയയുള്ളി, കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റാം. ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി അരിഞ്ഞത് ചേർക്കാം. തക്കാളി വെന്തു പരുവമാകുന്നത് വരെ വേവിക്കണം. ശേഷം മഞ്ഞൾപൊടി, മുളക്പൊടി, പെരുംജീരകപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം.
പച്ചമണം മാറുന്നിടം വരെ വഴറ്റാം. അതിലേക്ക് അരിഞ്ഞ ബീഫ് കഷ്ണങ്ങൾ ഇറച്ചി വെന്ത വെള്ളത്തോടെ ചേർത്ത് നന്നായി ഇളക്കണം. നന്നായി ഗ്രേവി ആകുമ്പോൾ ഇത്തിരി കനത്തിൽ അരിഞ്ഞ സവാളയും കട്ടിയായ തേങ്ങാപ്പാലും ചേർക്കാം. ഗ്രേവി കട്ടിയാകുന്നത് വരെ ചെറിയ തീയിൽ തീയിൽ വേവിക്കുക, കറിവേപ്പിലയും അരിഞ്ഞ പച്ചമുളകും ചേർക്കാം. നല്ല രുചിയൂറും ബീഫ് പെരളന്‍ റെഡി. അപ്പത്തിനും പൊറോട്ടയ്ക്കും ബെസ്റ്റ് കോംബിനേഷനാണ്.