ആവശ്യമുളള സാധനങ്ങള്‍
ബീഫ്- ഒരു കിലോ
സവാള അരിഞ്ഞത് - ഒരെണ്ണം
ചെറിയ ഉളളി അരിഞ്ഞത് - കാല്‍ കിലോ
വെളുത്തുള്ളി ചതച്ചത് - രണ്ട് തുടം
ഇഞ്ചി ചതച്ചത് - ഒരു വലിയ കഷണം
പച്ചമുളക് - 6 എണ്ണം
കറിവേപ്പില - ഒരു പിടി
തേങ്ങ അരിഞ്ഞത് - ഒരു കപ്പ്
വിനാഗിരി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മസാല തയ്യാറാക്കാന്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി - മൂന്ന് ടീസ്പൂണ്‍
ഇറച്ചിമസാല -രണ്ട് ടീസ്പൂണ്‍
ഗരംമസാല - മുക്കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ഉരുളിയില്‍ എണ്ണ ചൂടാക്കി തേങ്ങ വറുത്ത് കോരി മാറ്റുക. ശേഷം കടുക് പൊട്ടിച്ച് ഇഞ്ചിയും വെളുത്തുളളിയും ചേര്‍ത്ത് വഴറ്റി പച്ചമണം മാറി വരുമ്പോള്‍ സവാളയും ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റാം.
വഴന്ന് വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചി മസാല ഇവ ചേര്‍ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ കുറച്ച് ചൂടുവെളളം ഒഴിച്ച് വഴറ്റി എണ്ണ തെളിയുന്ന പരുവമാകുമ്പോള്‍ ബീഫും ആവശ്യത്തിന് ഉപ്പും വിനാഗിരിയും തേങ്ങാക്കൊത്തും ചേര്‍ത്തിളക്കി അടച്ചുവച്ച് നന്നായി വേവിച്ചെടുക്കാം. വെന്ത ശേഷം കുരുമുളകുപൊടിയും ഗരം മസാലയും വിതറി വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കി വരട്ടി എടുക്കാം.