പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു,'നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് സന്തോഷകരമാണ് ; എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി

07:45 AM May 07, 2025 | Suchithra Sivadas

പഹല്‍ഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷന്‍ സിന്ദൂരി'ലൂടെ ഇന്ത്യ നല്‍കിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇന്ത്യന്‍ സൈന്യം അഭിമാനമാണെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

'നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് സന്തോഷകരമാണ്. നമ്മുടെ മണ്ണിലാണ് ഞങ്ങള്‍ നിന്നിരുന്നത്. ആ മണ്ണിലാണ് അവര്‍ വന്ന് ഒരു ദയയുമില്ലാതെ നിരപരാധകളെ കൊന്നുകളഞ്ഞത്. ഇതുപോലെ ഇന്ത്യ തിരിച്ചടിക്കണം. എനിക്കടക്കം ഉണ്ടായ നഷ്ടം നികത്താനാകില്ല. കണ്ട കാഴ്ചകള്‍ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതില്‍ ഇപ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു, ആരതി കൂട്ടിച്ചേര്‍ത്തു.


ആരതിയുടെ കണ്‍മുന്നില്‍ വെച്ചാണ് ഭീകരര്‍ പിതാവായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.