ബെല്ലിഫാറ്റിന് ബൈ പറയാം

09:00 AM Jun 27, 2025 | Kavya Ramachandran

ശരീരഭാരം കുറയ്‌ക്കാനായി ചിലർ പട്ടിണി കിടക്കുകയും ഡയറ്റ് എടുക്കുകയുമൊക്കെ ചെയ്യും. അടിവയറ്റിലെ കൊഴുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സാധിക്കാതെ നിരാശപ്പെടുന്നവരും നമുക്കിടയിലുണ്ട്.

ഒന്ന് രണ്ട് ദിവസം വ്യായാമം ചെയ്താലും മടി കാരണം അത് പകുതി വഴിയിൽ ഉപേക്ഷിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഒരുപാട് നേരം കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കുമാണ് ബെല്ലിഫാറ്റ് ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, ആഹാര ക്രമീകരണത്തിൽ മാറ്റം വരുത്താതെ തന്നെ അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാനാകും. അടിവയറ്റിലെ കൊഴുപ്പ് കുറയ്‌ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന ചില ചായകൾ പരിചയപ്പെടാം.

​ഗ്രീൻ ടീ

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ​ഗ്രീൻ ടീ എല്ലാ ദിവസവും കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിരാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം. ഇത് ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിലെ ചീത്ത കൊഴുപ്പിനെ അകറ്റാനും സഹായിക്കും.

ലെമൺ മിന്റ് ടീ

അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാൻ മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ആരോ​ഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് ലെമൺ മിന്റ് ടീ. ഇത് രാവിലെ ആയാലും രാത്രി ആയാലും എപ്പോൾ കുടിച്ചാലും നല്ലതാണ്.

മഞ്ഞൾ ചായ

കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ചേർത്ത് തയാറാക്കുന്ന മഞ്ഞൾ ചായ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ആരോ​ഗ്യത്തിനും മഞ്ഞൾ ചായ ഫലപ്രദമാണ്.

ജിഞ്ചർ ടീ

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി ചായ. പൊതുവെ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു.

പുതിനയില ചായ

പുതിനയിലയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദഹന പ്രക്രിയ സു​ഗമമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും പുതിന ചായ ഉത്തമമാണ്.