മാമ്പഴത്തിലെ നാരുകൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് ഫലപ്രദമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യാവശ്യമായ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമാണ് മാമ്പഴം. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ എ കൂടുതലായി അടങ്ങിയിട്ടുള്ള മാമ്പഴം കാഴ്ചശക്തി വർദ്ധിപ്പിക്കാനും, വരണ്ട കണ്ണുകൾ തടയാനും സഹായിക്കുന്നു. സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കണ്ണുകളെ ദോഷകരമായ നീല വെളിച്ചത്തിൽ നിന്ന് സംരക്ഷിക്കുകയും വാർദ്ധക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
മാമ്പഴത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുകയും യുവത്വമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു. മാമ്പഴത്തിലെ വിറ്റാമിൻ എ തലയോട്ടിയെ പോഷിപ്പിക്കുകയും ശക്തവും തിളക്കമുള്ളതുമായ മുടിയ്ക്ക് സഹായിക്കുന്നു.
മാമ്പഴത്തിൽ കാണപ്പെടുന്ന ദഹന എൻസൈമുകൾ (അമൈലേസുകൾ) ദഹനം എളുപ്പമാക്കുക ചെയ്യുന്നു. ഇവയിലെ ഉയർന്ന നാരുകളുടെ അളവ് ആരോഗ്യകരവും സന്തുലിതവുമായ ഒരു കുടൽ മൈക്രോബയോം നിലനിർത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.
മാമ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റുകളും നാരുകളും എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്തക്കുഴലുകളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.