ചർമ്മത്തിലെ ഹൈപ്പർപിഗ്മെൻ്റേഷൻ തടഞ്ഞ് കറുത്തപാടുകൾ ഇല്ലാതാക്കാൻ ഇതിലെ പേഷകങ്ങൾ സഹായിക്കും. വിറ്റാമിൻ ബി, വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് റൈസ് വാട്ടർ.
അതിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് ആസിഡ്, ഫ്ലേവനോയിഡ് എന്നീ സംയുക്തങ്ങൾക്ക് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ് പാടുകൾ അകറ്റാൻ സഹായിക്കും. മുഖം വൃത്തിയാക്കി സുഷിരങ്ങൾ അടഞ്ഞു പോകുന്നത് തടയുന്നു. ഇത് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.
റൈസ് വാട്ടർ ചർമ്മ പരിചരണത്തിന് എങ്ങനെ തയ്യാറാക്കാം?
ഒരു കപ്പ് അരി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. 8 മണിക്കൂറെങ്കിലും അരി അതിൽ കുതിർത്തു വയ്ക്കാം. ശേഷം വെള്ളം അരിച്ചെടുത്തു മാറ്റാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ആഴ്ചകളോളം ഉപയോഗിക്കാം.
ടോണർ
പഞ്ഞിയോ കോട്ടൺ പാഡോ ഇതിൽ മുക്കി മുഖത്തും കഴുത്തിലും മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ദിവസവും രാത്രി ഇത് ശീലമാക്കൂ