+

ബം​ഗ​ളൂ​രുവിൽ വിദ്യാർത്ഥിയുടെ പിതാവുമായി പ്രണയം നടിച്ച് ‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം തട്ടിയെടുത്തു; അധ്യാപിക അറസ്റ്റിൽ

 ശ്രീ​ദേ​വി രു​ദാ​ഗി​യെ​ന്ന 25 വ​യ​സു​കാ​രി​യെ​യാ​ണ് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്‍റെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ പി​താ​വു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യും പി​ന്നീ​ട് സ്വ​കാ​ര്യ ഫോ​ട്ടോ​യും വീ​ഡി​യോ​ക​ളും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നും 20 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് കേ​സ്.

ബം​ഗ​ളൂ​രു : ബം​ഗ​ളൂ​രുവിൽ വിദ്യാർത്ഥിയുടെ പിതാവുമായി പ്രണയം നടിച്ച്  ഭീ​ഷ​ണി​പ്പെ​ടു​ത്തി ‌പണം തട്ടിയെടുത്ത കേസിൽ അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ. ശ്രീ​ദേ​വി രു​ദാ​ഗി​യെ​ന്ന 25 വ​യ​സു​കാ​രി​യെ​യാ​ണ് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്‍റെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ പി​താ​വു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യും പി​ന്നീ​ട് സ്വ​കാ​ര്യ ഫോ​ട്ടോ​യും വീ​ഡി​യോ​ക​ളും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നും 20 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് കേ​സ്.

മൂ​ന്നു മ​ക്ക​ൾ​ക്കും ഭാ​ര്യ​യ്ക്കു​മൊ​പ്പം വെ​സ്റ്റേ​ൺ ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന വ്യ​വ​സാ​യി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഞ്ചു വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023ൽ ​ശ്രീ​ദേ​വി ജോ​ലി ചെ​യ്യു​ന്ന സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും സൗ​ഹൃ​ദം തു​ട​രു​ക​യും പു​തി​യ ഫോ​ണും സിം ​കാ​ർ​ഡും ഉ​പ​യോ​ഗി​ച്ച് മെ​സേ​ജും വീ​ഡി​യോ കോ​ളു​ക​ളും ചെ​യ്യാ​നാ​രം​ഭി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ശ്രീ​ദേ​വി​യും പ​രാ​തി​ക്കാ​ര​നും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വീ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ശ്രീ​ദേ​വി​ക്കൊ​പ്പം ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ ഗ​ണേ​ഷ് കാ​ലെ (38), സാ​ഗ​ർ (28) എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

facebook twitter