30,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകൾ

06:45 PM Sep 10, 2025 |


മികച്ച പ്രകടനം കാഴ്ച വെക്കുന്ന നിലവാരമുള്ള സ്മാർട്ട് ഫോണുകൾ തിരയുന്നവരാണ് മിക്കവരും. ഇതാ 30,000 രൂപക്ക് താഴെ വിലവരുന്ന നിലവാരമുള്ള ചില സ്മാർട്ട്ഫോണുകൾ,
1. മോട്ടറോള എഡ്ജ് 60 പ്രോ
മോട്ടറോള എഡ്ജ് 60 പ്രോ ഈ വർഷത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും നൽകുന്നു. ക്യാമറയുടെ കാര്യത്തിലാണെങ്കിൽ, 50 മെഗാപിക്സലിൻറെ പ്രധാന ക്യാമറ, 50 മെഗാപിക്സലിൻറെ അൾട്രാവൈഡ് ക്യാമറ, 10 മെഗാപിക്സലിൻറെ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിനുള്ളത്. അതുപോലെ തന്നെ മുൻവശത്ത് സെൽഫികൾക്കായി 50 മെഗാപിക്സലിൻറെ ക്യാമറയും ഉണ്ട്. പൊടികളിൽനിന്ന് പ്രതിരോധിക്കാൻ IP69 റേറ്റിങ്ങും ഈ ഫോണിനുണ്ട്.
Motorola Edge 60 Pro
റാമും സ്റ്റോറേജും- 8 ജിബി റാം + 256 ജിബി
12 ജിബി റാം + 256 ജിബി
16 ജിബി റാം + 512 ജിബി
പ്രോസസർ- മീഡിയടെക് ഡൈമെൻസിറ്റി 8350 എക്‌സ്ട്രീം എഡിഷൻ
പിൻ ക്യാമറ- 50 എംപി + 50 എംപി + 10 എംപി
ഫ്രണ്ട് ക്യാമറ- 50 എംപി
ബാറ്ററി- 6000 എംഎഎച്ച്
ഡിസ്‌പ്ലേ- 6.7 ഇഞ്ച് (17.02 സെ.മീ).
2. വിവോ ടി 4 പ്രോ
വിവോയുടെ പുതിയ സ്മാർട്ട്‌ഫോണാണ് വിവോ ടി4 പ്രോ. നൈട്രോ നീല, ബ്ലേസ് ഗോൾഡ് എന്നീ രണ്ട് കളറുകളിലാണ് ഇത് ലഭ്യമായിട്ടുള്ളത്. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡോറ്റുകൾ വിവോ നൽകുന്നുണ്ട്, ഈ ഫോണിൻറെ ഏറ്റവും നല്ല സവിശേഷതയാണിത്.
vivo T4 Pro
റാമും സ്റ്റോറേജും- 8 ജിബി റാം + 128 ജിബി
8 ജിബി റാം + 256 ജിബി
12 ജിബി റാം + 256 ജിബി
പ്രോസസർ- ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 SM7750-AB
പിൻ ക്യാമറ- 50 എംപി + 50 എംപി + 2 എംപി
മുൻ ക്യാമറ- 32 എംപി
ബാറ്ററി- 6500 എംഎഎച്ച്
ഡിസ്പ്ലേ- 6.77 ഇഞ്ച് (17.2 സെ.മീ).
3. റിയൽമി 15 പ്രോ
ജൂലൈയിൽ ലോഞ്ച് ചെയ്ത ഫോണാണ് റിയൽമി 15 പ്രോ. ഇത് മൂന്ന് കളറുകളിൽ ലഭ്യമാണ്. 7,000 എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും ഈ ഫോണിൻറെ പ്രധാന സവിശേഷതകളാണ്.
realme 15 Pro
റാമും സ്റ്റോറേജും- 8 ജിബി റാം + 128 ജിബി
8 ജിബി റാം + 256 ജിബി
12 ജിബി റാം + 256 ജിബി
12 ജിബി റാം + 512 ജിബി
പ്രോസസർ- ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4
പിൻ ക്യാമറ- 50 എംപി + 50 എംപി
മുൻ ക്യാമറ- 50 എംപി
ബാറ്ററി- 7000 എംഎഎച്ച്
ഡിസ്പ്ലേ- 6.8 ഇഞ്ച് (17.27 സെ.മീ).
4. ഐക്യുഒ നിയോ 10ആർ
ഗെയിമിങ് താൽപ്പര്യമുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോണാണ് ഒഐക്യുഒ നിയോ 10ആർ.
iQOO Neo 10R
റാമും സ്റ്റോറേജും- 8 ജിബി റാം + 128 ജിബി
8 ജിബി റാം + 256 ജിബി
12 ജിബി റാം + 256 ജിബി
പ്രോസസർ- ക്വാൽകോം സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3
പിൻ ക്യാമറ- 50 എംപി + 8 എംപി
മുൻ ക്യാമറ- 32 എംപി
ബാറ്ററി- 6400 എംഎഎച്ച്
ഡിസ്പ്ലേ- 6.78 ഇഞ്ച് (17.22 സെ.മീ)
5. ഓപ്പോ കെ13 ടർബോ
ഐക്യുഒ നിയോ 10ആർ സ്മാർട്ട് ഫോൺ പോലെ തന്നെ ഗെയിമിങ്ങിന് പ്രധാന്യം നൽകുന്ന സ്മാർട്ട് ഫോണാണ് ഓപ്പോ കെ13 ടർബോ. ഇൻബിൽറ്റ് കൂളിങ് ഫാൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണുകളിൽ ഒന്നാണിത്.
OPPO K13 Turbo
റാമും സ്റ്റോറേജും- 8 ജിബി റാം + 128 ജിബി
8 ജിബി റാം + 256 ജിബി
പ്രോസസർ- മീഡിയടെക് ഡൈമെൻസിറ്റി 8450
പിൻ ക്യാമറ- 50 എംപി + 2 എംപി
മുൻ ക്യാമറ- 16 എംപി
ബാറ്ററി- 7000 എംഎഎച്ച്
ഡിസ്‌പ്ലേ- 6.8 ഇഞ്ച് (17.27 സെ.മീ).
6. സാംസങ് ഗാലക്സി എ 55 5 ജി
സാംസങ് ഗാലക്സി എ 55 മൂന്ന് കളറുകളിൽ ലഭ്യമായ, 30,000ത്തിൽ താഴെ വില വരുന്ന ഒരു മികച്ച സ്മാർട്ട്ഫോണാണ്.
Samsung Galaxy A55 5G
റാമും സ്റ്റോറേജും- 8 ജിബി റാം + 128 ജിബി
8 ജിബി റാം + 256 ജിബി
12 ജിബി റാം + 256 ജിബി
പ്രോസസർ- സാംസങ് എക്സിനോസ് 1480
പിൻ ക്യാമറ- 50 എംപി + 12 എംപി + 5 എംപി
മുൻ ക്യാമറ- 32 എംപി
ബാറ്ററി- 5000 എംഎഎച്ച്
ഡിസ്പ്ലേ- 6.6 ഇഞ്ച് (16.76 സെ.മീ