
ഭാരതാംബ വിവാദത്തില്‍ വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. മക്കളെ സംബന്ധിച്ച് അമ്മ ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയാണെന്നും ചില മക്കള്‍ക്ക് ധരിച്ച വസ്ത്രം ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല എന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഭാരതാംബ നമ്മുടെ അമ്മയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
'എന്റെ അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ, ഇപ്പോഴത്തെപ്പോലെ വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം എനിക്കില്ലെ. മക്കളെ സംബന്ധിച്ചിടത്തോളം ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയല്ലേ. അത് മക്കള്‍ക്ക് തീരുമാനിക്കാം. ഭാരതാംബ നമ്മുടെ അമ്മയാണ്. ഭാരതാംബയെ ഇങ്ങനെ മാറ്റിയാല്‍ മതിയായിരുന്നു, അങ്ങനെ മാറ്റിയാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. അമ്മ വസ്ത്രം ധരിച്ചാല്‍ ചില മക്കള്‍ക്ക് ഇഷ്ടപ്പെടും, ചിലര്‍ക്ക് ഇഷ്ടപ്പെടില്ല'; എന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്.